അടുത്തിടെ വാഹന ഭീമന്‍മാരായ സ്‌കോഡ നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും മൈലേജിനേക്കാള്‍ സേഫ്റ്റി കൂടിയ കാറുകള്‍ നോക്കി വാങ്ങാന്‍ തുടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഉപഭോക്തൃ പരിഗണന അടുത്ത കാലത്തായി ഏറെ മാറിയിട്ടുണ്ട്. സേഫ്റ്റി മുഖമുദ്രയാക്കി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന കമ്ബനിയാണ് ടാറ്റ മോട്ടാര്‍സ്.

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും സുരക്ഷിതമായ കാറുകള്‍ വില്‍ക്കുന്ന കമ്ബനികളിലൊന്നാണ് ടാറ്റ. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റയുടെ കാറുകള്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ടാറ്റ നെക്‌സോണ്‍, ആള്‍ട്രോസ്, പഞ്ച് എന്നീ കാറുകള്‍ക്ക് 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചപ്പോള്‍ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകള്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാറ്റയുടെ കാറുകള്‍ വന്‍ അപകടങ്ങളില്‍ നിന്നും യാത്രക്കാരെ യാതൊരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷിച്ചെടുത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത്തരം സംഭവങ്ങളില്‍ എല്ലാം കാര്‍ ഉടമകള്‍ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിക്ക് നന്ദി പറയുകയും ചെയ്തു. ഞങ്ങള്‍ ഇതിന് മുമ്ബും ടാറ്റയുടെ പല മോഡലുകളുടെയും സേഫ്റ്റി, ബില്‍ഡ് ക്വാളിറ്റി എന്നിവ തെളിയിക്കുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്‌ബാക്കായ ടിയാഗോ ആണ് വമ്ബന്‍ അപകടത്തില്‍ തകര്‍ന്നിട്ടും യാത്രക്കാരന്‍ പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതിന് പിന്നാലെ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. വളരെ പതുക്കെ മാത്രം നീങ്ങുന്ന ട്രക്കുകള്‍ അടക്കമുള്ള ഭാരമേറിയ വാഹനങ്ങള്‍ പലപ്പോഴും ഹൈവേകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഹൈവേകളില്‍ ട്രക്കുകള്‍ക്ക് പിന്നില്‍ പോകുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്. അത്തരത്തില്‍ രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി സാന്‍ഡ്‌വിച്ച്‌ പരുവത്തിലാകുകയായിരുന്നു ഇവിടെ ടാറ്റ ടിയാഗോ കാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക