ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവർത്തിക്കില്ല.

വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവില്‍പനശാലകള്‍ക്ക് അവധിയായിരിക്കും. അതേസമയം വോട്ടെടുപ്പ് ദിവസമായ 26ന് സര്‍ക്കാർ, അർധ സർക്കാർ സ്ഥാപനങ്ങങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇൻസ്ട്രമെന്റ് ആക്‌ട് പ്രകാര ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളം ഉള്‍പ്പെടെ പതിമൂന്നു സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. കർണാടകയിലെ പതിനാലും രാജസ്ഥാനിലെ പതിമൂന്നും മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലേയും എട്ടു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കലാപ ബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക