കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം. ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ പതിമൂന്ന് പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതല്‍ പേർക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു നടത്തിപ്പെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ബെംഗളൂരുവില്‍നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം കൂടുതല്‍ സ്ത്രീകളെ എത്തിച്ചതായി നിഗമനമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക