ലോകം ഓണ്‍ലൈന്‍ വിഷ്വല്‍ ഉള്ളടക്കത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതുതലമുറയിലെ മാറ്റങ്ങളെല്ലാം ഓണ്‍ലൈനില്‍ കാണാം. വീഡിയോ പ്ലാറ്റ് ഫോമുകള്‍ സജീവമായതിനാല്‍ അതിനൊപ്പം നീങ്ങുന്നവരാണ് യുവതലമുറയും. യൂട്യൂബ് അടക്കമുള്ള വന്‍കിടക്കാര്‍ കൈനിറയെ പണം നല്‍കുന്നതിനാല്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയായി ഓണ്‍ലൈന്‍ മാറിക്കഴിഞ്ഞു.

കേരളത്തിലും യൂട്യൂബിലൂടെ പണം കൊയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മികച്ച വരുമാനമാര്‍ഗം ആയതുകൊണ്ടുതന്നെ വിഷ്വലുകളുടെ ക്വാളിറ്റിയും അതിനൊപ്പം മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. വര്‍ഷം ഒരു കോടിയിലധികം തുക യൂട്യൂബിലൂടെ നേടുന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്ക്, അടിസ്ഥാന തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, അവരുടെ യൂട്യൂബ് യാത്ര ആരംഭിക്കാം. ഒരു യൂട്യൂബര്‍ ആകുന്നതിന് അടിസ്ഥാന യോഗ്യതയോ പ്രവൃത്തി പരിചയമോ ആവശ്യമില്ല. ഇത് ഏത് മുക്കിലും മൂലയിലും ഉള്ള ഇന്ത്യക്കാര്‍ക്ക് ഈ പ്ലാറ്റ്ഫോമില്‍ ചേരാമെന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.2023 ജനുവരിയിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ പ്രതിമാസം 46.7 കോടി സജീവ യൂട്യൂബ് ഉപയോക്താക്കളുണ്ട്. കൂടുതല്‍ നൂതനവും ഗുണമേന്മയുള്ളതുമായ വീഡിയോ ഒരാള്‍ അപ്ലോഡ് ചെയ്യുന്തോറും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം. കാഴ്ചക്കാരുടെ എണ്ണം, വരിക്കാരുടെ എണ്ണം, സ്ഥിരതയോടെയുള്ള ഉപയോക്താക്കള്‍, വീഡിയോയുടെ ദൈര്‍ഘ്യം, വീഡിയോ എത്രസമയം കാണുന്നു തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം ലഭിക്കുക.ഇന്ത്യയിലെ യൂട്യൂബ് വീഡിയോകള്‍ക്കായുള്ള നിലവില്‍ 10,000 കാഴ്ചക്കാര്‍ക്ക് ശരാശരി 200-500 രൂപവരെ ലഭിക്കും.

ഒരു ദശലക്ഷം കാഴ്ചക്കാരാണെങ്കില്‍ 30,000 രൂപവരെ ലഭിച്ചേക്കാം. കോടിക്കണക്കിന് കാഴ്ചക്കാരുള്ള യൂട്യൂബര്‍മാര്‍ കേരളത്തിലുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. മാസം കുറഞ്ഞത് നാലും അഞ്ചും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നവരാണ് മിക്കവരും. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ നേടുകയും ചെയ്യുന്നു.

ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യം ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മികച്ച സാധ്യതകളാണുള്ളത്. കേരളം പോലെ താരതമ്യേനം ചെറിയൊരു സംസ്ഥാനത്തെ യൂട്യൂബര്‍മാര്‍ പോലും അതിവേഗം ലക്ഷക്കണക്കിന് വരിക്കാരെ ഉണ്ടാക്കുന്നുണ്ട്. യൂട്യൂബ് ഷോര്‍ട്‌സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെയും പണം കൊയ്യുന്നവര്‍ ഏറെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക