ഡിഎംകെ എംപിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി യാത്ര ചെയ്ത ബസ്സിലെ വനിതാ ഡ്രൈവറുടെ ജോലി നഷ്ടമായി. കനിമൊഴി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജോലി നഷ്ടമായത്. മലയാളിയായ 23കാരി ശര്‍മിളയായിരുന്നു ബസിലെ ഡ്രൈവര്‍. തമിഴ്‌നാട്ടില്‍ ബസ് ഓടിക്കുന്ന ആദ്യ വനിതാ ഡ്രൈവര്‍ എന്ന പേരില്‍ നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് ശര്‍മിള.

കോയമ്ബത്തൂരില്‍ ബസ് ഓടിക്കുന്ന ശര്‍മിളയെ കുറിച്ച്‌ നേരത്തെ കനിമൊഴി അറിഞ്ഞിരുന്നു. ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. കോയമ്ബത്തൂരില്‍ വരുമ്ബോള്‍ ബസ്സില്‍ കയറണം എന്ന് ശര്‍മിള ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കോയമ്ബത്തൂരിലെത്തിയപ്പോള്‍ ശര്‍മിളയെ വിളിക്കുകയും കാണാനെത്തുകയുമായിരുന്നു കനിമൊഴി. തുടര്‍ന്നാണ് ഗാന്ധിപുരം-പീലമേട് ബസില്‍ യാത്ര ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശര്‍മിളയെ ആദരിക്കണം എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു കനിമൊഴിക്ക്. അവര്‍ ഒരു വാച്ച്‌ സമ്മാനമായി നല്‍കുകയും ചെയ്തു. ശര്‍മിളയുടെ അച്ഛനും ഡ്രൈവറാണ്. ഇദ്ദേഹവും കനിമൊഴി എത്തിയ വേളയിലുണ്ടായിരുന്നു. എന്നാല്‍ ബസില്‍ വച്ച്‌ കണ്ടക്ടര്‍ കനിമൊഴിയോട് മോശമായി സംസാരിച്ചത് ശര്‍മിള പിന്നീട് ചോദ്യം ചെയ്തു. ഇതാണ് വിവാദമായത്.ശര്‍മിളയുടെ ബസിലെ കണ്ടക്ടറും വനിതയാണ്. അടുത്തിടെയാണ് അവര്‍ ജോലിക്ക് കയറിയത്. കനിമൊഴി ബസിലെത്തിയ വേളയില്‍ ടിക്കറ്റ് ചോദിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കണ്ടക്ടര്‍ക്കെതിരെ ശര്‍മിള ഉന്നയിക്കുന്ന ആരോപണം. ഇക്കാര്യത്തില്‍ അവര്‍ ബസ് ഉടമയോട് പരാതി പറഞ്ഞു. എന്നാല്‍ ബസ് ഉടമ ശര്‍മിളയ്‌ക്കെതിരെ തിരിയുകയായിരുന്നു.പ്രശസ്തിക്ക് വേണ്ടി ശര്‍മിള ബസ് ഉപയോഗിക്കുന്നു എന്നാണ് മുതലാളി ‘കണ്ടെത്തിയ കുറ്റം’. ജോലി മതിയാക്കാനും നിര്‍ദേശിച്ചു. തന്റെ പിതാവിനോടും ഉടമ മോശമായി സംസാരിച്ചുവെന്ന് ശര്‍മിള പറയുന്നു.

എന്നാല്‍ ബസ് ഉടമ പറയുന്നത് മറ്റൊന്നാണ്. ശര്‍മിളയുടെ ആരോപണം നിഷേധിക്കുകയായിരുന്നു അദ്ദേഹം. ശര്‍മിള സ്വയം ജോലി മതിയാക്കിയതാണ് എന്ന് ഉടമ പറയുന്നു.സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് നാം പറയുമ്ബോള്‍, സ്ത്രീകള്‍ ബസും ലോറിയും ഓടിക്കട്ടെ എന്നാണ് വിമര്‍ശകര്‍ പ്രതികരിക്കാറ്. കോയമ്ബത്തൂരില്‍ ഒരു സ്ത്രീ ബസ് ഓടിക്കുന്നു. ഞാന്‍ ആ ബസില്‍ യാത്ര ചെയ്തു. നേരത്തെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു. കോയമ്ബത്തൂരില്‍ വരുമ്ബോള്‍ കാണണം എന്ന താല്‍പ്പര്യം ശര്‍മിള പങ്കുവച്ചിരുന്നു. അതാണ് ഇന്ന് കോയമ്ബത്തൂരില്‍ വന്നപ്പോള്‍ ശര്‍മിളയെ കണ്ടതും ബസില്‍ കയറിയതും- കനിമൊഴി പറഞ്ഞു.

കനിമൊഴി മാഡം ബസില്‍ കയറിയപ്പോള്‍ എനിക്ക് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. പീലമേട് എത്തിയപ്പോള്‍ കനിമൊഴി എന്നോട് സംസാരിച്ചു. ആലിംഗനം ചെയ്തു. വലിയ അഭിമാനം തോന്നുന്നു. എനിക്ക് സമ്മാനം നല്‍കുകയും ചെയ്തുവെന്നും ശര്‍മിള പ്രതികരിച്ചു. അതേസമയം, ശര്‍മിളയുടെ ജോലി നഷ്ടമായ വിഷയത്തില്‍ കനിമൊഴി പിന്നീട് പ്രതികരിച്ചു. അവരുടെ ജോലി ക്രമീകരിക്കുന്നതിന് സാധ്യമായത് ചെയ്യുമെന്നായിരുന്നു കനിമൊവിയുടെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക