മൂന്നിലവ്: യൂത്ത് ഫ്രണ്ട് (എം) മൂന്നിലവ് മണ്ഡലം പ്രസിഡന്റും, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ എബിൻ കെ സെബാസ്റ്റ്യൻ കേരളാ കോൺഗ്രസ്സ്(എം) പാർട്ടിയിൽ നിന്നും,യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്‌ പദവിയിൽ നിന്നും രാജിവച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന ഇദ്ദേഹം കേരള കോൺഗ്രസിലേക്ക് ചുവടു മാറിയത് രണ്ടു വർഷങ്ങൾക്കു മുമ്പാണ്. ഇദ്ദേഹം കേരള കോൺഗ്രസിൽ ചേർന്നത് വലിയ രീതിയിൽ അവർ ആഘോഷമാക്കുകയും ചെയ്തിരുന്നു. പാർട്ടി വിട്ടതിന് പിന്നാലെ തന്നെ ഇദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സമൂഹമാധ്യമങ്ങളിലുള്ള പ്രചരണങ്ങൾക്കപ്പുറം സ്വന്തം തട്ടകമായ പാലായിൽ പോലും കേരള കോൺഗ്രസിന് അടിത്തട്ടിൽ പ്രവർത്തകർ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ജോസ് കെ മാണിയുടെ ചുറ്റും നിൽക്കുന്ന ഒരുപറ്റം സ്തുതിപാടകർ മാത്രമാണ് പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്ന ഉപജാപ വൃന്ദം എന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. ജോസ് കെ മാണി റോഷി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരും പാർട്ടിക്കുള്ളിൽ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാപരമായ നിരവധി പോരായ്മകൾ നിലവിലുള്ള മേഖലയിൽ നിന്നും പാർട്ടിയിലെ പ്രധാന പദവികൾ പോലും ഉപേക്ഷിച്ചുകൊണ്ട് ആളുകൾ പോവുന്നത് കേരളാ കോൺഗ്രസിൽ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.വരും നാളുകളിൽ ഇനിയും അനവധിയാളുകൾ കേരളാ കോൺഗ്രസ്സ് (എം) വിട്ടേക്കും എന്നാണ് ലഭ്യമാകുന്ന സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക