കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റൻ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്ബിനെ ചത്ത നിലയില്‍ കണ്ടത്.

നാട്ടുകാര്‍ അറിയിച്ചതിനനുസരിച്ച്‌ റാന്നിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്ബാമ്ബിനെ താഴെയിറക്കി. തുടര്‍ന്ന്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക