മഴക്കാലമായതോടെ ജനവാസമേഖലയിലേക്ക് പെരുമ്ബാമ്ബുകള്‍ എത്തുന്നതില്‍ വര്‍ധന. വെള്ളനാട് ചാങ്ങ ചാരുപാറയില്‍ രാവിലെ 9 മണിയോടെ പെരുമ്ബാമ്ബിനെ പിടികൂടി. ഫാമിലെ കൂട്ടിനുള്ളില്‍ കടന്ന പാമ്ബിനെ കണ്ട ഫാമിലെ ജീവനക്കാര്‍ പരുത്തിപള്ളി വനം വകുപ്പില്‍ അറിയിക്കുകയായിരുന്നു.

ആര്‍ ആര്‍ ടി അംഗം റോഷ്നിയാണ് പെരുമ്ബാമ്ബിനെ പിടികൂടിയത്. ഇന്നലെ ചാങ്ങയില്‍ മണ്ണിളാക്കാൻ എത്തിയ ജെസിബിയില്‍ വരിഞ്ഞ് മുറുകിയിരുന്ന പെരുമ്ബാമ്ബിനെ ഒന്നര മണിക്കൂര്‍ കഠിന പരിശ്രമത്തിന് ഒടുവില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം പെരുമ്ബാമ്ബുകളെയാണ് റോഷ്നി പിടികൂടിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം വെള്ളനാട് ജെ.സി.ബിയിൽ നിന്നു പെരുമ്പാമ്പിനെ പിടികൂടി | വെള്ളനാട് ചാങ്ങയിൽ പുരയിടത്തിൽ പണിക്ക് എത്തിച്ച ജെസിബിയിലാണ് പെരുമ്പാമ്പ് കയറിയത്

Posted by 24 News on Wednesday, 11 October 2023

ജെ സിബിയുടെ അടിയില്‍ ചുറ്റി വരിഞ്ഞ് മുറുകി കിടന്ന പെരുമ്ബാമ്ബിനെ ഒന്നര മണിക്കൂറോളം കഷ്ടപ്പെട്ട് ആണ് പുറത്ത് എടുത്തത്. ഇന്നലെയും ഇന്നുമായി രണ്ടു പെരുമ്ബാമ്ബുകളെയാണ് വെള്ളനാട് മേഖലയില്‍ നിന്ന് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക