ഒരു ഭീമൻ പെരുമ്ബാമ്ബ് ഇരവിഴുങ്ങിയ ശേഷം സ്ഥലംവിടാൻ ശ്രമിക്കുകയാണ്. എന്നാല്‍ കഴുത്തിലെ കുരുക്ക് അതിന് സമ്മതിക്കുന്നില്ല. കെട്ടുപൊട്ടിച്ച്‌ രക്ഷപ്പെടാനായി പെരുമ്ബാമ്ബ് നടത്തുന്ന പരാക്രമങ്ങളാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞ വർഷം ഐഎഫ്‌എസ് ഓഫീസറായ സുശാന്ത നന്ദ എക്സില്‍ പങ്കുവെച്ച വീഡിയോയാണിത്. ഇപ്പോള്‍ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഒരു ഷെഡ്ഡില്‍ കഴുത്തില്‍ കയറുകുടുക്കി കെട്ടിയിട്ട നിലയിലാണ് പാമ്ബ്. രക്ഷപ്പെടാൻ കഠിനമായി ശ്രമിച്ചുവെങ്കിലും ഒടുവില്‍ പരാജയപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്യമായ എന്തോ ഇരയാണ് പാമ്പ് വിഴുങ്ങിയിരിക്കുന്നത് എന്ന് വയറു കണ്ടാൽ വ്യക്തമാകും. വീഡിയോ ഭയം ഉളവാക്കുന്നു എന്നാണ് ഭൂരിഭാഗം പ്രേക്ഷക പ്രതികരണങ്ങളും. അസാധാരണ വലിപ്പമാണ് പാമ്പിനെ വീഡിയോയിൽ തോന്നിക്കുന്നത്. എങ്ങനെയാണ് പാമ്പിന്റെ കഴുത്തിൽ കുരുക്കു മുറിയത് എന്നും വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക