വെള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. മുതലയെ പാമ്ബ് വിഴുങ്ങി എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച്‌ പ്രയാസമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

കൂറ്റന്‍ മുതലയെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ് ബര്‍മീസ് പൈത്തണ്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്കില്‍ നിന്ന് തൊഴിലാളികള്‍ പിടികൂടിയ 18 അടി നീളമുള്ള കൂറ്റന്‍ പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നാണ് മുതലയെ കണ്ടെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബിനെ തല്ലിക്കൊന്ന ശേഷം പരിശോധിച്ചപ്പോഴാണ് അഞ്ചടി നീളമുള്ള മുതല വയറ്റില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഫ്‌ളോറിഡയില്‍ ബര്‍മീസ് പൈത്തണുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. 2022ല്‍ മാത്രം നൂറിലധികം ബര്‍മീസ് പൈത്തണുകളെയാണ് പ്രദേശത്ത് നിന്ന് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക