ഒരു പെരുമ്പാമ്പ് ഒരു കയറിൽ നിന്നും തന്റെ ശരീരം വിടുവിക്കാനുള്ള കഠിനപ്രയത്നം നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു വേലി കടന്ന് പുറത്തേക്ക് പോകണം എന്ന് പാമ്പിന് ആഗ്രഹമുണ്ട്. അതിനായി ശ്രമിക്കുന്നുമുണ്ട്. എന്നാൽ, ഇരയെ വിഴുങ്ങിയത് കൊണ്ടാകണം അതിന് തന്റെ ശരീരം ഉയർത്താൻ പോലും സാധിക്കുന്നില്ല.

നിരവധിപ്പേരാണ് പെരുമ്പാമ്പിന്റെ ഈ വീഡിയോ കണ്ടത്. പാമ്പിന്റെ വലിപ്പം ആളുകളെ അമ്പരപ്പിച്ചു. news.com.au- യിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ബ്രയാൻ ഫ്രൈ, വീഡിയോയിൽ കാണുന്നത് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഇനം പാമ്പുകൾക്ക് വിഷമില്ല. അതേ സമയം തന്നെ, ബ്രയാൻ ഈ വീഡിയോ കണ്ട് താൻ നിരാശനാണ് എന്നും ഇത് പാമ്പിനെ ഉപദ്രവിക്കുകയാണ് (animal abuse) എന്നും അഭിപ്രായപ്പെട്ടു.ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക