ആന്ധ്രപ്രദേശില്‍ ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം. 200 പെട്ടി ബിയര്‍ കുപ്പികളുമായി സഞ്ചരിച്ച വാഹനമാണ് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അമ്ബരപ്പിക്കുന്ന കാഴ്ച്ചയാണ് പിന്നീട് റോഡില്‍ കണ്ടത്. റോഡില്‍ നിറയെ ബിയര്‍ പെട്ടികള്‍ വീണതോടെ നാട്ടുകാര്‍ ഓടിക്കൂടി കുപ്പികള്‍ എടുത്ത് സ്ഥലംവിട്ടു.

ഇതിന‍്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന. വാഹനം മറിഞ്ഞതോടെ ഓടിക്കൂടിയ ആളുകള്‍ നിലത്ത് പൊട്ടാതെ കിട്ടിയ ബിയര്‍ എടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക