പറക്കും ക്യാച്ചെടുത്ത് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വണ്ടർ ക്യാച്ച്‌ പിറന്നത്. നെസ്റ്റ് കണ്‍സ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മില്‍നടന്ന മത്സരത്തിലെ 17-ാം ഓവറില്‍ 10 മീറ്ററോളം ഓടിയശേഷമായിരുന്നു അലീനയുടെ പറക്കും ക്യാച്ച്‌.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങി ഒട്ടേറെയാളുകള്‍ ക്യാച്ചിന് അഭിനന്ദവുമായെത്തി. അലീന ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യാച്ച്‌ വീഡിയോ രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകള്‍ കണ്ടു. അലീനയുടെ ടീമായ നെസ്റ്റ് കണ്‍സ്ട്രഷൻസ് കളയില്‍ തോറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ആ സമയത്ത് ഓഫറി ക്ലബ്ബിന് ജയിക്കാൻ വേണ്ടിയിരുന്നത് മൂന്ന് ഓവറില്‍ മൂന്നുറണ്‍മാത്രം. ആദ്യ മൂന്ന് പന്തില്‍ റണ്‍ ഒന്നും എടുക്കാനായില്ല. ഓവർ മെയ്ഡൻ ആക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. നാലാം പന്തില്‍ ഉയർത്തിയടിച്ചപ്പോള്‍ത്തന്നെ ക്യാച്ച്‌ എടുക്കാൻ പറ്റുമെന്ന് തോന്നി. അതുകൊണ്ടാണ് ഡൈവ് ചെയ്തുനോക്കിയത്. വൈറലാകുമെന്ന് കരുതിയില്ല’ -അലീന പറഞ്ഞു. ഇടുക്കി അടിമാലി സ്വദേശിയായ അലീന ഇടംകൈ ബാറ്ററാണ്. ഐ.പി.എല്‍. കളിക്കണമെന്നും അതുവഴി ഇന്ത്യൻ ടീമിലെത്തണമെന്നുമാണ് 23-കാരിയുടെ ആഗ്രഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക