രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പന കുതിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച്‌ ഇരുചക്രവാഹനങ്ങള്‍. 2023 ഏപ്രിലില്‍ ഇന്ത്യയിലെ ആകെ ഇലക്‌ട്രിക് ഇരുചക്രവാഹന വില്‍പ്പന 60,000 കടന്നു. ഇലക്‌ട്രിക് ഇരുചക്ര വിപണിയിലേക്ക് നിരവധി പുതിയ കമ്ബനികള്‍ എത്തുകയും തങ്ങളുടെ സാന്നിധ്യം നഷ്ടപ്പെടാതിരിക്കാന്‍ നിലവിലെ കമ്ബനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുകയും ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ട് ഇലക്‌ട്രിക് ഇരുചക്രവാഹന വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാവുകയാണ്.

2023 ഏപ്രിലില്‍ ഇലക്‌ട്രിക് സ്‍കൂട്ടര്‍ വില്പന കണക്കുകള്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വില്പന നേടിയത് ഒല ഇലക്‌ട്രിക് ആണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്.എ.ഡി.എ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 21,882 യൂണിറ്റ് ഒല ടൂ വീലര്‍ ഏപ്രിലില്‍ വിറ്റഴിച്ചു. 2022 ഏപ്രിലില്‍ ഇത് 12,708 യൂണിറ്റായിരുന്നു. ഓല ഇലക്‌ട്രിക് ഇപ്പോള്‍ ഇന്ത്യയിലെ ഓഫ്‌ലൈന്‍ റീട്ടെയില്‍ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കമ്ബനി രാജ്യത്തുടനീളം 500 സ്റ്റോറുകള്‍ ആരംഭിച്ചു, 2023 ആഗസ്റ്റ് 15 ഓടെ മൊത്തം 1,000 സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കമ്ബനി പദ്ധതിയിടുന്നു. ഇതിലൂടെ വില്പന കൂട്ടാനും വിപണിയില്‍ സ്ഥാനം ശക്തമാക്കാനും കമ്ബനിക്ക് കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിവിഎസ് മോട്ടോഴ്‌സ് ആണ് കഴിഞ്ഞ മാസം വില്പനയില്‍ രണ്ടാം സ്ഥാനത്ത്. ഏപ്രിലില്‍ കമ്ബനി ഐക്യൂബ് സ്‍കൂട്ടറിന്റെ 8,318 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വ‌ര്‍ഷം ഇതേ കാലയളവില്‍ 1,498 യൂണിറ്റുകള്‍ മാത്രം വിറ്റ സ്ഥാനത്താണ് ഈ കുതിപ്പ്. ആദ്യ പാദത്തില്‍ 39,677 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ കമ്ബനി വിറ്റഴിച്ചതോടെ 2023ല്‍ ടിവിഎസിന്റെ ഇലക്‌ട്രിക് സ്‍കൂട്ടറുകളുടെ വില്പനയും ഗണ്യമായ വളര്‍ച്ച കൈവരിച്ചു.

ആംപിയര്‍ ഇവി ആണ് വില്പനയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം കമ്ബനി 8,318 യൂണിറ്റുകള്‍ വിറ്റു. അതേസമയം 2022ല്‍ ഈ കാലയളവില്‍ ഇത് 6,540 യൂണിറ്റായിരുന്നു. ഏഥര്‍ എനര്‍ജി 7,746 ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബജാജ് ഓട്ടോ 4,013 യൂണിറ്റുകളും ഹീറോ ഇലക്‌ട്രിക് 3,331 യൂണിറ്റുകളും ഏപ്രിലില്‍ വിറ്റതായാണ് കണക്കുകള്‍.

2023 ഏപ്രില്‍ മാസത്തെ ഇലക്‌ട്രിക് ടൂ വീലര്‍ വില്പന പട്ടികയില്‍ ആദ്യ 10 സ്ഥാനത്തുള്ളവ‌ര്‍: ഒല ഇലക്‌ട്രിക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് – 21,882, ആംപയര്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് – 8,862, ടിവിഎസ് മോട്ടോര്‍ കമ്ബനി ലിമിറ്റഡ് – 8,728, ആതര്‍ എനര്‍ജി- 7,746, ബജാജ് ഓട്ടോ ലിമിറ്റഡ് – 4013, ഹീറോ ഇലക്‌ട്രിക് വെഹിക്കിള്‍സ്- 3,331, ഓക്കിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് – 3,216, ഒകായ ഇവി – 1,562, കൈനറ്റിക് ഗ്രീന്‍ എനര്‍ജി & പവര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് – 848, ബിഗ്ഗൌസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് – 770.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക