19 പുരുഷൻമാരിൽ നിന്ന് ഗർഭം ധരിച്ച് 19 കുട്ടികളെ വളർത്തുന്ന മാർത്ത ഇരുപതാമത്തെ പ്രസവത്തിന് തയ്യാറെടുക്കുന്നു; പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും ബിസിനസ് എന്ന യുവതി; ലക്ഷ്യം സർക്കാർ നൽകുന്ന ധനസഹായം: കൊളംബിയൻ യുവതിയുടെ കഥ വായിക്കാം.
കൊളംബിയയില്‍ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് 39കാരിയായ മാര്‍ത്ത. മെഡലിന്‍ സ്വദേശിയായ മാര്‍ത്തയുടെ ഓരോ കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ വ്യത്യസ്തരായ ആളുകളുമാണ്. കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ് ആണെന്നാണ് മാര്‍ത്ത പറയുന്നത്.
വലിയ കുട്ടികള്‍ക്ക് 76 ഡോളറും ചെറിയ കുട്ടികള്‍ക്ക് 30.5 ഡോളറുമാണ് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം. ഏകദേശം 510 ഡോളര്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും മാര്‍ത്തയ്ക്ക് പറയാനുള്ളത് പരാതികളാണ്. മൂന്ന് കിടപ്പുമുറികള്‍ മാത്രമുള്ള വീട്ടിലാണ് 19 കുട്ടികളും മാര്‍ത്തയും താമസിക്കുന്നത്. മൂത്ത കുട്ടികള്‍ക്ക് കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ സോഫയിലാണ് അവര്‍ കിടക്കുന്നത്. സഹായം ലഭിക്കുന്നുണ്ടെങ്കിലും ഈ തുക കൊണ്ട് കുട്ടികളുടെ എല്ലാ കാര്യങ്ങളും നടക്കുന്നില്ല. പോഷക സമൃദ്ധമായ ആഹാരം പോലും കുട്ടികള്‍ക്ക് കൊടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല.
കുട്ടികളുടെ അച്ഛന്മാര്‍ എല്ലാവരും ഉത്തരവാദിത്വമില്ലാത്തവരാണെന്നും മാര്‍ത്ത പരാതിപ്പെടുന്നുണ്ട്.അതേസമയം മാര്‍ത്തെയെ നാട്ടുകാരും അയല്‍വാസികളും സഹായിക്കാറുണ്ട്. തനിക്ക് പ്രസവിക്കാന്‍ കഴിയാതെയാകുന്നതുവരെ പ്രസവിക്കുമെന്നാണ് മാര്‍ത്ത പറയുന്നതും.