
കൊച്ചി: ബിസിനസ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡീലുകളും ഓഫറുകളും ലഭ്യമാകുന്ന ആമസോണ്‍ ബിസിനസ് വാല്യൂ ഡേയ്സ് ഈ മാസം 26 ന് ആരംഭിച്ച് അടുത്ത മാസം ഒന്നുവരെ തുടരും. 19 കോടിയിലേറെ ഉല്പന്നങ്ങള്‍ അവതരിപ്പിച്ച് ബിസിനസ് ഇടപാടുകാരുടെ സംഭരണം ലളിതവത്കരിക്കുകയാണ് ബിസിനസ് വാല്യു ഡേയ്സ് ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്ഫോമിലെ 10 ലക്ഷത്തിലധികം വില്പനക്കാർക്ക് എല്ലാ ബിസിനസുകള്‍ക്കും യോജിച്ച ഉല്പന്നങ്ങള്‍ മൊത്തമായി വില്ക്കുന്നതിനുള്ള അവസരവും ഇത് ഒരുക്കുന്നു.
കംപ്യൂട്ടർ, ഇലക്‌ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് 40 മുതല്‍ 75%, അടുക്കള ഉല്‍പന്നങ്ങള്‍ക്ക് 40 മുതല്‍ 70%, ഓഫീസ് – ഹോം ഇംപ്രൂവ്മെന്റ് ഉപകരണങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും 50 മുതല്‍ 70% എന്നിങ്ങനെ നിരക്കില്‍ ഇളവുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വിവിധ വിഭാഗങ്ങളിലെ പ്രി-പെയ്ഡ് ഓഫറുകളില്‍ 5000 രൂപ വരെ അഡീഷണല്‍ ക്യാഷ്ബാക്ക് പ്രയോജനപ്പടുത്താനും അവസരമുണ്ടാകും.