കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്ബി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകള്‍ ഇന്നലെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ട് പോയത്. സംഘത്തില്‍ അഞ്ച് പേരോളം ഉണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എവിടെയാണ് ഇയാളെന്ന് സൂചന നല്‍കുന്ന ഒരു ഫോണ്‍കോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.

സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇത്തരത്തിലുള്ള അന്വേഷണമാണ് പൊലീസിപ്പോള്‍ നടത്തുന്നത്.തട്ടിക്കൊണ്ട് പോയ ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിനുള്ള ക്യാരിയറായി പ്രവര്‍ത്തിച്ചിരുന്നോ എന്ന രീതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക