മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പണി മുടക്കി മൈക്ക്. കോട്ടയം നാഗമ്ബടത്ത് കഴിഞ്ഞ ദിവസം ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് പിണറായി വിജയന് മുന്നില്‍ മൈക്ക് പണിമുടക്കിയത്. മൂന്നാമത്തെ മൈക്ക് മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുത്തെങ്കിലും അത് വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവില്‍ മൂന്നാമത്തെ മൈക്ക് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്.

ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് മൈക്കിന്റെ കണക്‌ഷന്‍ വയറില്‍ തകരാറുണ്ടായത്. മൂന്നു തവണ ചെറിയ ശബ്ദം ഉണ്ടാകുകയും പൊടുന്നനെ മൈക്ക് കേടാവുകയും ചെയ്തു. വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വി.എന്‍.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ ഉദ്യോഗസ്ഥന്‍ വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടര്‍ന്ന് അത് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. മൈക്ക് കേടായതു സംബന്ധിച്ച്‌ മുഖ്യമന്ത്രി പൊതുവേദിയില്‍ ഒന്നും പ്രതികരിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക