തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും. ലോക്ഡൗണ്‍ ഇളവുള്ള സ്ഥലങ്ങളിലാണ് മദ്യശാലകള്‍ തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ല്‍ താഴെ വരുന്ന എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന പ്രദേശങ്ങളിലാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളത്.

ടിപിആര്‍ 15 ന് മുകളിലുള്ള ഡി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ബക്രീദ് പ്രമാണിച്ച്‌ നാളെ മുതല്‍ മൂന്നു ദിവസം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വാരാന്ത്യ ലോക്ഡൗണിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ബക്രീദ് ഇളവുകളുടെ മറവിൽ മദ്യ വിൽപ്പന ശാലകൾ തുറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരാനുള്ള സാധ്യതയുണ്ട്. മദ്യം ഹറാം ആണ് എന്ന് പഠിപ്പിക്കുന്ന സമുദായത്തിൻറെ ആഘോഷവേളകൾ പ്രമാണിച്ച് നൽകിയ ഇളവുകളുടെ കൂട്ടത്തിൽ മദ്യവിൽപ്പനശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നത് വലിയ വിവാദങ്ങൾക്ക് വഴി തെളിക്കാം. വരുമാനം മാത്രം ലക്ഷ്യമിട്ട് സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുമ്പോൾ സാധാരണക്കാരായ വ്യാപാരികളോട് കടുത്ത വിവേചനമാണ് കടകൾ അടപ്പിക്കുന്നത് വഴി ചെയ്യുന്നതെന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക