കിരീടധാരണത്തിന് മുന്നോടിയായി, ചാള്‍സ് രാജാവിന്റെ സ്വകാര്യ സമ്ബത്ത് വെളിപ്പെടുത്തി. 1.8 ബില്യണ്‍ പൗണ്ടിന്റെ വ്യക്തിഗത ആസ്തി ഉണ്ടെന്നാണ് കണക്ക്. ആസ്തികളുടെ മൂല്യം നിര്‍ണയിക്കാനായി അദ്ദേഹത്തിന്റെ കലാ ശേഖരം, ആഭരണങ്ങള്‍, വിലകൂടിയ വാഹനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് അടക്കമുളളവ പരിശോധിച്ചു. സ്വത്ത് വിവരങ്ങള്‍ പട്ടികപ്പെടുത്താനായി, മൂല്യനിര്‍ണയത്തില്‍ പരിചയസമ്ബന്നരായ 12 വിദഗ്ധരുമായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചു.

വജ്രം പതിച്ച ആഭരണങ്ങള്‍, മോനെയുടെയും ഡാലിയുടെയും പെയിന്റിങ്ങുകള്‍, റോള്‍സ് റോയ്‌സ്, റേസ് കുതിരകള്‍, അപൂര്‍വ സ്റ്റാമ്ബുകള്‍ അടക്കമുണ്ട് ശേഖരത്തില്‍. ബെക്കിങ്ഹാം കൊട്ടാരത്തിലെ റോയല്‍ മ്യൂസിയത്തിലും നോര്‍ഫോക്കിലെ രാജാവിന്റെ സ്വകാര്യ എസ്റ്റേറ്റായ സാന്‍ഡ്രിങ്ഹാമിലും ആയി 23 വാഹനങ്ങള്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. കാറുകള്‍ക്ക് മാത്രം 6.3 മില്യണ്‍ പൌണ്ട് വിലയാണ് കണക്കാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയുടെ മരണശേഷം, ചാള്‍സ് തന്റെ കുതിരകളെ ലേലത്തില്‍ വില്‍ക്കുകയുണ്ടായി. 2.3 മില്യണ്‍ പൗണ്ടാണ് ഇതിലൂടെ മാത്രം സമ്ബാദിച്ചത്. ആഭരണങ്ങള്‍ക്ക് മാത്രം 533 മില്യണ്‍ പൌണ്ട് ആണ് വിലയിട്ടിരിക്കുന്നത്. ലേകത്തിലെ ഏറ്റവും മികച്ച സ്റ്റാമ്ബ് ശേഖരമാണ് രാജകുടുംബത്തിന്റേത്. അതില്‍ ലക്ഷക്കണക്കിന് സ്റ്റാമ്ബുകള്‍ അടങ്ങിയിരിക്കുന്നു. അവയില്‍ ചിലത് ചാള്‍സിന്റെ മുത്തച്ഛന്‍ ജോര്‍ജ്ജ് അഞ്ചാമന്‍ ബ്രിട്ടീഷ് പോസ്റ്റ് ഓഫീസില്‍ നിന്നും ശേഖരിച്ചതാണ്.

സ്വകാര്യ സ്വത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയില്‍ സമ്മാനങ്ങള്‍ മുതല്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പണം നല്‍കുന്ന വിശാലമായ പാരമ്ബര്യ എസ്റ്റേറ്റുകള്‍ വരെ ഉണ്ട്. രാജാവിന്റെ സ്വകാര്യ സമ്ബത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാജകുടുംബത്തിലെ ജോലിയില്‍ നിന്ന് ലഭിച്ചതാണ്. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക