മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിപ്പാര്‍ട്ടിയല്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അല്‍പസമയത്തിനകം ആര്യന്‍ഖാനെ കോടതിയില്‍ ഹാജരാക്കും.

ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് എന്‍സിബി വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രാഥമികമായ അന്വേഷണത്തില്‍ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിവരങ്ങളുടെ ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് എന്‍സിബി കോടതിയെ അറിക്കും. ഈ സാഹചര്യത്തില്‍ ഇവരെ ഇന്ന് തന്നെ കസ്റ്റഡിയില്‍ വിടാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്ന് എന്‍സിബി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു. മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്. തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന എന്‍സിബി ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു.

7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികള്‍ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതല്‍ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പല്‍ മുംബൈ രാജ്യാന്തര ടെര്‍മിനലില്‍ എത്തും. പിടിയിലായവര്‍ക്കെതിരെ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോതെറാപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക