താരദമ്ബതികളായ ജയറാമും പാര്‍വതിയും ഇന്ന് അയ്യപ്പ ദര്‍ശനം നടത്തി. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകള്‍ക്കും ജയറാം ശബരിമലയില്‍ എത്താറുണ്ട്. എന്നാല്‍ പാര്‍വതി ആദ്യമായാണ് അയ്യപ്പ ദര്‍ശനത്തിന് എത്തുന്നത്.

എല്ലാ മണ്ഡലകാലത്തും ജയറാം പതിവായി ശബരിമലയില്‍ എത്താറുണ്ട്. താരം തനിച്ചും ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പവും എത്താറുണ്ട്. മകന്‍ കാളിദാസിനൊപ്പവും താരം ശബരിമല ദര്‍ശനം നടത്താറുണ്ട്. കറുത്ത വസ്ത്രവും കഴുത്തില്‍ മാലയും അണിഞ്ഞാണ് പാര്‍വ്വതിയും ജയറാമും എത്തിയത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്ബലമേട്ടില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിന്റെ പ്രിയ നായിക ആയിരുന്ന പാർവതിക്ക് ഇപ്പോൾ വയസ്സ് 53 ആണ്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമാണ്. സുപ്രീം കോടതി ഉത്തരവിന്റെ പിൻബലത്തിൽ മുൻപ് സ്ത്രീകൾ നട ചവിട്ടിയത് കേരളത്തിൽ സമാനാതകൾ ഇല്ലാത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക