
താമരശ്ശേരിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടാനെന്ന് ഷാഫി വീഡിയോയില്‍ പറയുന്നു. താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ നിന്ന് 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വെളിപ്പെടുത്തി.
ഇതാദ്യമായാണ് തട്ടിക്കൊണ്ടു പോയ ശേഷം ഷാഫിയുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കിഡ്‌നാപ്പിംഗ് സംഘത്തിന്റെ തടവിലിരിക്കെയാണ് ഷാഫി വീഡിയോ പുറത്തു വിട്ടതെന്ന് കരുതുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ചേര്‍ന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വെളിപ്പെടുത്തുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറയുന്നു.