സിനിമാപാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുഹാസിനിയോട് മലയാളികള്‍ക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സുഹാസിനി. ഒരു തെരുവു ഗായകനെ പരിചയപ്പെടുത്തികൊണ്ട് സുഹാസിനി ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “തെരുവ് ഗായകനായ ശിവ് റെഡ്ഡിയുടെ ആലാപനം എനിക്കും മണിക്കും ഇഷ്ടമാണ്. ഇന്ന് രാവിലെ അവനെ കണ്ടതും ഞാന്‍ ഭാഗ്യതാ ലക്ഷ്മി ഭാര്‍മ്മ പാടാന്‍ അഭ്യര്‍ത്ഥിച്ചു. ഇത് അവന്റെ വേര്‍ഷനാണ്,” സുഹാസിനി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. കല്‍ക്കിയുടെ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷാത്കാരമാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്‍്റണി, റിയാസ് ഖാന്‍, ലാല്‍,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. റഫീക്ക് അഹമ്മദും ഏ.ആര്‍.റഹ്മാനുമാണ് ഗാന ശില്പികള്‍. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്‍്റെ രണ്ടാം ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-2 ‘, (പിഎസ്2) തമിഴ്, മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രില്‍ 28 നാണ് റിലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക