കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലും ഇടുക്കിയിലെ അടിമാലിയിലും ഭരണം തിരിച്ചുപിടിച്ച്‌ യുഡിഎഫ്. എരുമേലിയില്‍ ആഴ്ചകള്‍ക്കു മുന്‍പ് എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. എയ്ഞ്ചല്‍ വാലി വാര്‍ഡിലെ മറിയാമ്മ സണ്ണിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 12 വോട്ടും എല്‍ഡിഎഫിന് 11 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയായിരുന്നു യുഡിഎഫിന്റെ ജയം.

അടിമാലി പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. സൗമ്യ അനില്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് അംഗമായിരുന്ന സൗമ്യ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് ഭരണം ലഭിച്ചത്. യുഡിഎഫ് 11, എല്‍ഡിഎഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക