കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്ബില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്ബില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14) എന്നിവരാണ് മരിച്ചത്. മുക്കം മാമ്ബറ്റ ബൈപ്പാസില്‍ കുറ്റിപ്പാല പുറ്റാട് റോഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു അപകടം.

മുക്കത്ത് നിന്നും പുസ്തകങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന അനന്ദുവും സ്‌നേഹയും സഞ്ചരിച്ച ബൈക്കില്‍ എതിരെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ് ഇരുവരുടേയും ദേഹത്തിലൂടെ ടിപ്പര്‍ കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു. മുക്കം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ നീക്കം ചെയ്തത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക