ബംഗളുരു: ക്ലാസ് മുറികളിലെ ഹിജാബ് വിലക്ക് ചോദ്യംചെയ്ത് ഒരു സാമൂഹിക പ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അഞ്ചു വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിഴവുകളുണ്ടെന്നു നിരീക്ഷിച്ച കോടതി അതു പിന്‍വലിച്ച് പുതുക്കി നല്‍കാന്‍ നിര്‍ദേശം നല്‍കി. വാദം ഇന്നു തുടരും.

സാമൂഹിക പ്രവര്‍ത്തകയുടേതു പൊതുതാത്പര്യ ഹര്‍ജികള്‍ക്കു നിഷ്‌കര്‍ഷിച്ചിട്ടുള്ള ചട്ടങ്ങള്‍ പ്രകാരമുള്ളതല്ലെന്നും നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി ഹര്‍ജി തള്ളിക്കളഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതു സ്ഥാപനത്തിലാണു പഠിക്കുന്നതെന്നോ സ്‌കൂളില്‍ കയറുന്നതില്‍നിന്ന് എങ്ങനെയാണു തടഞ്ഞതെന്നോ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച പ്രധാന ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ്, പിഴവു തിരുത്തി പുതിയതു സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്.

വെള്ളിയാഴ്ചകളിലെങ്കിലും ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം വേണമെന്നു മറ്റൊരു ഹര്‍ജിക്കാരനായ അഡ്വ. വിനോദ് കുല്‍ക്കര്‍ണി അഭ്യര്‍ഥിച്ചു. എന്നാല്‍, ഇടക്കാല ഉത്തരവിനു കോടതി തയാറായില്ല. ഹിജാബിനെച്ചൊല്ലി വിവിധ കാമ്പസുകളില്‍ പ്രതിഷേധം തുടരുകയാണ്.

ഹര്‍ജികളില്‍ തീര്‍പ്പാകുന്നതുവരെ മതവസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന കോടതിയുത്തരവാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ശിരോവസ്ത്രം അഴിച്ചശേഷം ക്ലാസില്‍ കയറാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുവാദം നല്‍കിയെങ്കിലും ക്ലാസ് ബഹിഷ്‌കരിക്കുകയാണെന്ന് അവര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക