തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ സംഘം കുടുങ്ങിയതോടെ പുറത്ത് വരുന്നത് സംസ്ഥാനത്ത് എമ്പാടും സജീവമായ സെക്സ് വ്യാപാര ശൃംഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. അനാശാസ്യ കേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണെന്നും നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്റെ മറവില്‍ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മസാജിംഗ് പാര്‍ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം പരിശോധിച്ചു. ഇതോടയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന വന്‍ പെണ്‍വാണിഭ റാക്കറ്റിന്റെ ചെറിയ ഒരു കണ്ണി മാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടി പാര്‍ലറെന്ന് പോലീസ് അറിയിച്ചു.
-->
സോഷ്യല്‍ മീഡിയ വഴിയും വിവിധ ഡേറ്റിംഗ് ആപ്പുകള്‍ വഴിയുമാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴിക്കോട് ജില്ലയിലെ നടക്കാവ്, തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പല പേരുകളിലാണ് മസാജിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് കൈമാറാനും ശൃംഖലയില്‍ ആളുകളുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.
തൊടുപുഴയിൽ ഒരുക്കിയിരുന്നത് വമ്പൻ സജ്ജീകരണങ്ങൾ
വമ്ബന്‍ സജ്ജീകരണങ്ങളോടുകൂടിയാണ് മസാജിംഗ് പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. മസാജിങ്ങിനായി മൂന്ന് മുറികളാണ് സ്ഥാപനത്തില്‍ തയ്യാറാക്കിയിരുന്നത്. ഈ സ്ഥാപനത്തില്‍ സ്ഥിരമായി എത്തുന്ന സ്ഥിരം കസ്റ്റമേഴ്സ് ഒത്തിരി പേരുണ്ടെന്നും പൊലീസ് പറഞ്ഞു. സെക്സ്- ബോഡി മസാജിംഗായിരുന്നു ഇവിടെ നല്‍കി വന്നിരുന്നത്. മസാജിംഗിനായി പാര്‍ലറില്‍ എത്തുന്ന കസ്റ്റമേഴ്സ് തന്നെയാണ് മസാജ് ചെയ്യുവാനുള്ള യുവതികളെ തിരഞ്ഞെടുക്കുന്നതും. പാര്‍ലറില്‍ സ്ഥിരം ജോലിചെയ്യുന്ന യുവതികള്‍ അല്ലാതെ പുറത്തുനിന്നുള്ള യുവതികളും എത്തിയിരുന്നതായി പൊലീസ് കരുതുന്നുണ്ട്. വന്‍ സാമ്ബത്തിക ലാഭം ലക്ഷ്യമിട്ടാണ് മസാജ് പാര്‍ലര്‍ നടന്നുവന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിന് തൊട്ടടുത്ത് ഇത്തരമൊരു കേന്ദ്രം നടത്താന്‍ ഉന്നതരുടെ സഹായം കിട്ടിയോ എന്ന് പൊലീസിന് സംശയമുണ്ട്. സന്തോഷിനെ പിടികൂടിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഡിവൈഎസ്︋പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ ഷംസുദ്ദീന്‍, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക