സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡ് ഭേദിച്ചു. പവന്റെ വില 43,040 രൂപയായി. 42,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,320 രൂപയുടെ വര്‍ധനവാണുണ്ടായത്. മാര്‍ച്ച്‌ ഒമ്ബതിന് 40,720 രൂപയായിരുന്നു.

യുഎസിലെ സിലിക്കന്‍ വാലി ബാങ്കിനു പിന്നാലെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധിനേരിട്ടതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാനിടയാക്കിയത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ആറാമത്തെ നയയോഗത്തിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചതും സ്വര്‍ണത്തിന് നേട്ടമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 58,277 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക