100 കോടി ഡോളര്‍ നിക്ഷേപക മൂല്യമുള്ള കമ്ബനികളെയാണ് യൂണികോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

യൂണികോണുകളുടെ പട്ടികയില്‍ ഇടം നേടുന്ന കമ്ബനികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി അതിവേഗം മുന്നേറിയിരിക്കുകയാണ് ഇന്ത്യ.
2022- ലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നും 23 യൂണികോണുകളാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, 2022- ല്‍ ചൈനയില്‍ നിന്നും 11 എണ്ണം മാത്രമാണ് യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയെ പിന്തള്ളി ഇന്ത്യ മുന്നേറുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിസിക്സ് വാല, ഓണ്‍ കാര്‍ഡ്, ടാറ്റ 1എംജി, ഷിപ് റോക്കറ്റ്, ഗെയിംസ് 24×7, ഓപ്പണ്‍, ഓക്സിസോ, അമാഗി, ക്രെഡഡ് അവന്യൂ, ഹസുര, യൂണിഫോര്‍, എക്സ്പ്രസ് ബീസ്, ലിവ് സ്പേസ്, ഇലാസ്റ്റിക് റണ്‍, ഡാര്‍വിന്‍ ബോക്സ്, ലീഡ്, ഡീല്‍ ഷെയര്‍, ഫ്രാക് ടെല്‍ തുടങ്ങിയ 23 ഓളം കമ്ബനികളാണ് 2022- ല്‍ യൂണികോണ്‍ പദവി സ്വന്തമാക്കിയത്. അതേസമയം, 2022- ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് താരതമ്യേന കുറഞ്ഞെങ്കിലും, യൂണികോണ്‍ പട്ടികയില്‍ കൂടുതല്‍ കമ്ബനികള്‍ ഇടം നേടിയത് ശ്രദ്ധേയമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക