ഇന്ത്യയില്‍ മാത്രമല്ല ഇന്ന് ലോകത്ത് തന്നെ യൂട്യൂബിലൂടെ വരുമാനവും പ്രശസ്തിയും നേടുന്നയാളുകള്‍ നിരവധിയാണ്. എന്നാല്‍ വൈറല്‍ ഉള്ളടക്കങ്ങള്‍ക്കായി ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടാല്‍ കാഴ്ചക്കാരായ നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കും. വിമര്‍ശനം ധാരാളം ഉയര്‍ന്നിട്ടും ഈ പ്രവര്‍ത്തികള്‍ക്ക് ഒരു അന്ത്യം ഉണ്ടാവുന്നില്ല.

കഴിഞ്ഞ ദീപാവലി സമയത്ത് ഒരു മാരുതി സുസുക്കി കാറില്‍ ലക്ഷം പടക്കങ്ങള്‍ വെച്ച്‌ തിരികൊളുത്തിയ ഒരു യൂട്യൂബറുടെ വാര്‍ത്ത ഞങ്ങള്‍ മുമ്ബ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്ക്കും മേലെ വരുന്ന സംഗതി അങ്ങ് റഷ്യയില്‍ നടന്നു. മിഖായേല്‍ ലിറ്റ്വിന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു റഷ്യന്‍ യൂട്യൂബറാണ് ഇവിടെ കഥാനായകന്‍. തന്റെ വെള്ള നിറത്തിലുള്ള ലംബോര്‍ഗിനി ഉറൂസ് എസ്‌യുവി പൂര്‍ണമായി നശിപ്പിച്ചാണ് മിഖായേല്‍ ഏവരെയും ഞെട്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറി. 3.55 കോടി രൂപയാണ് (എക്‌സ്-ഷോറൂം) ഈ ലക്ഷ്വറി സ്‌പോര്‍ട്‌സ് എസ്‌യുവിയുടെ ഇന്ത്യയിലെ പ്രാരംഭ വിലയെന്ന് ഓര്‍ക്കണം. ഇവിടെ പല സാധാരണക്കാരും ഒരു കാര്‍ വാങ്ങാന്‍ പെടാപ്പാട് പെടുമ്ബോള്‍ ആണ് യൂട്യൂബര്‍ കോടികളുടെ വാഹനം ചുമ്മാ നശിപ്പിക്കുന്നതെന്ന് ഓര്‍ത്താണ് പലരും വിഷമിക്കുന്നത്. മിഖായേല്‍ എന്തിനായിരിക്കും മൂന്ന് കോടി രൂപയുടെ കാര്‍ നശിപ്പിച്ചതെന്നാകാും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.

യൂട്യൂബറുടെ സ്വന്തം എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് സംഭവം. ലിറ്റ് എനര്‍ജിയുടെ കാറിന്റെ വലിപ്പമുള്ള കാന്‍ ഒരു കൂറ്റന്‍ ക്രെയിനിന്റെ മുകളില്‍ ഘടിപ്പിച്ചതായി വൈറല്‍ വീഡിയോയില്‍ കാണാം. ശേഷം അത് കൃത്യമായി എസ്‌യുവിയുടെ മുകളിലേക്ക് ഇട്ടായിരുന്നു കാര്‍ തകര്‍ത്തത്. സെക്കന്‍ഡുകള്‍ കൊണ്ട് കാര്‍ തവിടുപൊടിയായി.

മിഖായേലിന്റെ ഈ വൈറല്‍ വീഡിയോക്ക് എതിരെ പ്രതികരണവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.വൈറല്‍ വീഡിയോക്ക് കീഴെ കമന്റുകള്‍ നിറഞ്ഞു. മിഖായേലിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചാണ് ഭൂരിഭാഗം കമന്റുകളും. ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നത് കാരണമാണ് ഫെരാരി അവരുടെ ഉപഭോക്താവിനെ ഇന്‍വിറ്റേഷന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതെന്നാണ് ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചത്. ഇന്‍ഷൂറന്‍സ് കമ്ബനിയെ ഓര്‍ത്ത് സങ്കടം തോന്നുന്നുവെന്നായിരുന്നു ഒരു രസകരമായ കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക