ജയറാമിന്റെ കുടുംബത്തിൽ വിവാഹ സീസണാണ്. ജയറാം-പാര്വ്വതി ദമ്ബതികളുടെ മക്കൾ കാളിദാസും മാളവികയും വിവാഹിതരാകാനൻ പോവുകയാണ്. അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. മോഡൽ താരിണി കലിംഗരായരാണ് കാളിദാസിന്റെ ഫിയാന്സെ.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല് മീഡിയയിൽ വൈറലായിരുന്നു. അതിൽ മാളവികയ്ക്ക് ഒപ്പം നില്ക്കുന്ന യുവാവാണ് ചക്കി എന്ന് വിളിക്കുന്ന മാളവികയെ വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ് കരുതപ്പെടുന്നത്. മുന്പൊരിക്കൽ ഇതേ യുവാവിനൊപ്പം മാളവിക നില്ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയൻ’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാൻ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാളവികയെ വിവാഹം കഴിക്കാൻ പോകുന്ന ആളിന്റെ മറ്റു വിവരങ്ങള് ലഭ്യമല്ല, വിവാഹത്തെക്കുറിച്ച്‌ ഔദ്യോഗിക അന്നൌന്സ്മെന്റും വന്നിട്ടില്ല.എന്നാൽ ഇന്നലെ, തിരുവനന്തപുരത്ത് നടി രാധയുടെ മകൾ കാർത്തികയുടെ വിവാഹം കൂടാനെത്തിയ പാര്വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്‌, വളരെ ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചിരുന്നു.’മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ പാർ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക