
മംഗളൂരു: വീട് നിര്‍മ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ്(39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ കെ.ആശ(32), കാമുകന്‍ യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാള്‍ വിട്ടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: രണ്ട് വര്‍ഷത്തോളമായി അരവിന്ദയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരന്‍. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചെലവാക്കുന്നുവെന്ന് പറഞ്ഞ് ആശ ഭര്‍ത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് കടന്നു. മാസങ്ങളായി താന്‍ രാത്രി മുറി അടച്ച് ഒറ്റക്കാണ് കിടക്കുന്നതെന്ന് അരവിന്ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.