മനോഹരമായൊരു ഡിസ്പ്ലേ. നോക്കി നില്‍ക്കേ മുകളിലേക്ക് പതിയെ തെന്നി നീങ്ങി ആ ഡിസ്പ്ലേ വലുതാകുന്നു. പിന്നീട് പതിയെ താഴേക്ക് നിരങ്ങി നീങ്ങി ചെറുതാകുകയും ചെയ്യുന്നു. ഒരു മാജിക് കാണുന്നപോലുള്ള അ‌നുഭവം സമ്മാനിക്കുന്ന ഒരു അ‌സാധാരണ ഫോണുമായി ഏവരിലും അ‌മ്ബരപ്പും അ‌ദ്ഭുതവും ആകാംക്ഷയും സൃഷ്ടിച്ചിരിക്കുകയാണ് മോട്ടറോള.

മടക്കാന്‍ സാധിക്കുന്ന ഫോണുകള്‍ നാം മുമ്ബ് കണ്ടിട്ടുണ്ട്. മുകളിലേക്ക് നിരക്കി നീക്കാവുന്ന ഫോണും നാം മുന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മോട്ടറോള അ‌വതരിപ്പിച്ച ഈ സ്മാര്‍ട്ട്ഫോണ്‍. റിസര്‍(Rizr)എന്നാണ് ഈ റോളബില്‍ സ്മാര്‍ട്ട്ഫോണിന് മോട്ടറോള നല്‍കിയിരിക്കുന്ന പേര്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ ബാഴ്സലോണയില്‍ നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്(MWC) 2023 ല്‍ ആണ് മോട്ടറോള തങ്ങളുടെ ഈ പരീക്ഷണ ഫോണ്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ ഒരു പറുദീസയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഏറ്റവും മികച്ചതുമായ സ്മാര്‍ട്ട്ഫോണുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.

അ‌തിനാല്‍ തന്നെ അ‌മ്ബരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകളാല്‍ സമ്ബന്നമാണ് ബാഴ്സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ വേദി. സ്മാര്‍ട്ട്ഫോണ്‍ ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളും നിലവിലുള്ള ട്രെന്‍ഡുകളുമൊക്കെ ഇവിടെനിന്ന് അ‌റിയാന്‍ സാധിക്കും. മോട്ടറോളയും ‘റിസറി’ലൂടെ തങ്ങളുടെ റോളബിള്‍ ഡിസ്പ്ലേ കണ്‍സെപ്റ്റ് ഇവിടെ വ്യക്തമാക്കിയിരിക്കുകയാണ്.

ഈ സ്മാര്‍ട്ട്ഫോണിന്റെ പവര്‍ ബട്ടണില്‍ രണ്ട് തവണ ടാപ്പ് ചെയ്യുമ്ബോള്‍ ഡിസ്‌പ്ലേയുടെ ഭാഗം മുന്നിലേക്ക് നീങ്ങുകയും 22:9 ആസ്പെക്‌ട് റേഷ്യോയുള്ള സ്‌ക്രീന്‍ 6.5 ഇഞ്ചായി വികസിക്കുകയും ചെയ്യുന്നു. മോട്ടറൈസ്ഡ് സിസ്റ്റം ഡിസ്‌പ്ലേ റോള്‍ ചെയ്യാന്‍ ഏകദേശം മൂന്ന് സെക്കന്‍ഡ് ആണ് എടുക്കുക.ഡിസ്പ്ലേ വലുതാകുന്നതിന് അ‌നുസരിച്ച്‌ ഹോം സ്‌ക്രീനിലെ ഐക്കണുകളും വിന്യസിക്കപ്പെടുന്നു.

യാതൊരു അ‌രോചകവും തോന്നിപ്പിക്കാതെ മനോഹരമായി ഈ മാറ്റം നടക്കുന്നു എന്നതാണ് ശ്രദ്ധേയം. വീണ്ടും ടാപ് ചെയ്യുമ്ബോള്‍ ഡിസ്പ്ലേ പഴയപടിയാകുകയും ചെയ്യുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഈ റിസര്‍ സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേ വിവിധ സാഹചര്യങ്ങള്‍ക്ക് അ‌നുസരിച്ച്‌ മാറുകയും ചെയ്യും.

ഉദാഹരണത്തിന്, നിങ്ങള്‍ ഒരു യൂട്യൂബ് വീഡിയോ ഹോറിസോണ്ടല്‍ മോഡില്‍ കാണുകയാണെങ്കില്‍, ഫോണ്‍ സ്വയമേവ അത് തിരിച്ചറിഞ്ഞ് ആസ്പെക്‌ട് റേഷ്യോയുമായി പൊരുത്തപ്പെടുന്നതിന് അതിന്റെ ഡിസ്പ്ലേ നീട്ടുന്നു. അതുപോലെ, ജിമെയിലില്‍ ഒരു ഇ-മെയില്‍ ടൈപ്പുചെയ്യുമ്ബോള്‍ കീബോര്‍ഡിന് കൂടുതല്‍ ഇടം നല്‍കുന്നതിന് ഫോണിന് അതിന്റെ ഡിസ്പ്ലേ നീട്ടാന്‍ കഴിയും.

ഇത്രയൊക്കെ പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഈ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തും എന്നതിന് ഉറപ്പില്ല. കാരണം ഇതൊരു ഒരു കണ്‍സെപ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ മാത്രമാണ്. അ‌തായത് ഭാവിയിലേക്കായി നടത്തുന്ന പരീക്ഷണങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഈ സ്മാര്‍ട്ട്ഫോണ്‍. ഈ സാങ്കേതികവിദ്യ പൂര്‍ണവിജയമാണ് എന്ന വിലയിരുത്തലിലേക്ക് എത്തിയാല്‍ മോട്ടറോള ഒരു പക്ഷേ അ‌ത് വിപണിയില്‍ അ‌വതരിപ്പിച്ചേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക