ഗൂഗിളിന്റെ വിവിധ സേവനങ്ങളിലെയും ഉല്‍പ്പന്നങ്ങളിലെയും പിഴവുകള്‍ കണ്ടെത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് കോടികള്‍ പാരിതോഷികം നല്‍കി കമ്ബനി. സുരക്ഷാ പിഴവുകളും മറ്റും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം 1.2 കോടി ഡോളറാണ് നല്‍കിയത്.
ഇത് സംബന്ധിച്ച കണക്കുകള്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പുറത്തുവിട്ടിട്ടുണ്ട്. 2022- ല്‍ ആന്‍ഡ്രോയിഡ് വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിന് 48 ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 700 വിദഗ്ധര്‍ക്കാണ് ഈ തുക നല്‍കിയത്.
-->
ഗൂഗിളില്‍ തെറ്റുകള്‍ കണ്ടെത്തുന്ന വിദഗ്ധരുടെ പട്ടികയില്‍ ഇന്ത്യക്കാരനായ അമല്‍ പാണ്ഡെയാണ് ഒന്നാമത് ഉള്ളത്. 2022- ല്‍ മാത്രം ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ 200- ലധികം പിഴവുകള്‍ അമല്‍ പാണ്ഡെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 2019 മുതല്‍ ഇതുവരെ വിആര്‍പി പ്രോഗ്രാമിന് കീഴില്‍ 500- ലധികം അമല്‍ പാണ്ഡെ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അമല്‍ പാണ്ഡെയ്ക്ക് പുറമേ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ നിരവധി ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ പാരിതോഷികം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ചിപ്സെറ്റ് സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാം 2022- ല്‍ പിഴവുകള്‍ കണ്ടെത്തിയവര്‍ക്ക് 4.80 ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കിയിട്ടുണ്ട്. ക്രോം വിആര്‍പിയില്‍ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയവര്‍ക്ക് 40 ലക്ഷം ഡോളറാണ് സമ്മാനിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക