തിരുവനന്തപുരം: എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണം മാർച്ച് 20ന് അകം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പിന്റെ കർശന നിർദേശം. പാലിക്കാത്ത ഉദ്യോഗസ്ഥരിൽനിന്ന് പലിശയടക്കം ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പുതിയ നീക്കം. വിവിധ ചെലവുകൾക്കായും മുൻ‌കൂറായും സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ ട്രഷറിയിൽനിന്നു പിൻവലിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന പണമാണു തിരിച്ചടയ്ക്കേണ്ടത്. പണം പിൻവലിച്ച ട്രഷറി അക്കൗണ്ടിലേക്കു തന്നെ തിരിച്ചടയ്ക്കണം.

ഈ വർഷം കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം ചെലവിടാമെന്നു കരുതിയാണ് വകുപ്പുകളും സ്ഥാപനങ്ങളും പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നത്. എന്നാൽ, ഇതു കേരള ഫിനാൻഷ്യൽ കോഡിനു വിരുദ്ധമാണെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്നു സ്വീകരിക്കുന്ന പണം അതേ സാമ്പത്തികവർഷം ചെലവിടണം. ഇല്ലെങ്കിൽ തിരികെനൽകി ക്രമപ്പെടുത്തണമെന്നു ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക വർഷം തീരാൻ ഒരു മാസം മാത്രം ശേഷിക്കെ പദ്ധതിച്ചെലവുകൾക്കു പണമില്ലാതെ ബുദ്ധിമുട്ടുകയാണു സർക്കാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക