പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങിയതോടെ കടുത്ത ഭീതിയിലാണ് മുക്രോണിയിലെ പ്രദേശവാസികള്‍. ആദ്യമായിട്ടാണ് ഇത്രയധികം കാട്ടാനകള്‍ ഈ മേഖലയില്‍ ഇറങ്ങുന്നത്. പാലക്കാട് ഐ.ഐ.ടി ക്യാമ്ബസിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയിലാണ് 16 കാട്ടാനകളിറങ്ങിയത്.

കാട്ടനശല്യമുള്ള സ്ഥലമാണെങ്കിലും ആദ്യമായാണ് ഇത്രയധികം കാട്ടാനകളിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇത്രയധികം കാട്ടാനകള്‍ എന്തുകൊണ്ടിറങ്ങിയെന്നത് സംബന്ധിച്ച്‌ വനം വകുപ്പ് പരിശോധിയ്ക്കുന്നുണ്ട്. കാട്ടില്‍ തീറ്റ കുറഞ്ഞതാണോ, വെള്ളം കിട്ടാത്തതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിയ്ക്കുന്നത്. ഞായറാഴ്ച രാത്രിയാണ് കഞ്ചിക്കോട് വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടമിറങ്ങിയത്. രാവിലെ ഐഐടി ക്യാമ്ബസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും, മുക്രോണിയിലും കാട്ടാനക്കൂട്ടം തമ്ബടിച്ചതോടെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പടക്കം പെട്ടിച്ച്‌ ഓടിക്കാന്‍ ശ്രമം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനകളെ കഞ്ചിക്കോട് അയ്യപ്പന്‍മലയിലേക്ക് തുരത്തി. കുട്ടി ആനകള്‍ ഉള്‍പെടെ 16 ആനകളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഐ.ഐ.ടി യുടെ ചുറ്റുമതില്‍ തകര്‍ത്താണ് കാട്ടാനകള്‍ ക്യാമ്ബസില്‍ കയറിയത്. ഇതിനോട് ചേര്‍ന്ന നെല്‍കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടാനശല്യം തടയാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക