സംസ്ഥാനത്തെ സർവകലാശാലകളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശന്പളവും പെൻഷനും മുടങ്ങി. പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലും ശന്പളവും പെൻഷനും മുടങ്ങിയത് ജീവനക്കാർക്ക് ഇരുട്ടടിയായി. കൃത്യമായി ശന്പളവും പെൻഷനും നല്‍കിക്കൊണ്ടിരുന്ന എംജി, കാലിക്കറ്റ്, കാർഷിക സർവകലാശാലകളിലാണ് സർക്കാർ ഗ്രാന്‍റ് തടഞ്ഞതുമൂലം ശന്പളവും പെൻഷനും മുടങ്ങിയത്.

കേരള, കുസാറ്റ്, സർവകലാശാലകള്‍ സ്വന്തം ഫണ്ടില്‍നിന്ന് ഈ മാസം ജീവനക്കാരുടെ ശന്പളം നല്‍കി. എന്നാല്‍ പെൻഷൻ നല്‍കിയില്ല. സംസ്കൃത, വെറ്ററിനറി, മലയാളം, കലാമണ്ഡലം സർവകലാശാലകളില്‍ തുടർച്ചയായ മാസങ്ങളില്‍ ശന്പളവും പെൻഷനും വൈകുന്ന സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് വർഷമായി കുസാറ്റ് ഒഴികെയുള്ള സർവകലാശാലകളില്‍ ട്രഷറി വഴിയാണ് ശന്പളവും പെൻഷനും നല്‍കുന്നത്. കണ്ണൂരില്‍ സർക്കാർ ഗ്രാന്‍റ് തടഞ്ഞുവെങ്കിലും പെൻഷൻ ഫണ്ടില്‍നിന്നും പെൻഷൻ അനുവദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവകലാശാലയുടെ പദ്ധതി, പദ്ധതിയേതര ഫണ്ടും, യുജിസി ഗ്രാന്‍റും കഴിഞ്ഞവർഷം മുതല്‍ പൂർണമായും ട്രഷറിയിലേക്ക് മാറ്റിയിരുന്നു. യൂണിവേഴ്സിറ്റി ഫണ്ട് സർക്കാർ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതാണ് ഇപ്പോള്‍ ശന്പളവും പെൻഷനും മുടങ്ങാൻ കാരണമായത്.പെൻഷൻ ഫണ്ടിനുവേണ്ടി കേരള സർവകലാശാല നീക്കിവച്ചിരുന്ന 500 കോടി രൂപയും കഴിഞ്ഞവർഷം സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേരള സർവകലാശാലയില്‍ പ്രതിസന്ധി രൂക്ഷമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക