ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം കിങ് ഓഫ് കൊത്ത.യുടെ ചിത്രീകരണം പൂര്‍ത്തിയായി.’തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ’ എന്ന മാസ് ഡയലോഗിനൊപ്പം കൈയില്‍ തോക്കുമായി നില്‍ക്കുന്ന ദുല്‍ഖറിന്‍റെ വീഡിയോ പങ്കുവെച്ചാണ് അണിയറക്കാര്‍ പാക്കപ്പ് വിവരം അറിയിച്ചത്.

ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്‌. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

ഛായാഗ്രഹണം :നിമീഷ് രവി, സ്ക്രിപ്റ്റ് :അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ :ശ്യാം ശശിധരന്‍, മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം:പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍,വിഷ്ണു സുഗതന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക