വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടനാണ് സെയ്ഫ് അലി ഖാൻ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സെയ്ഫ് നായകനായും സഹനായകനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പട്ടൗഡി രാജ കുടുംബത്തിലെ അംഗമാണ് സെയ്ഫ് അലി ഖാൻ. നടി ശർമിള ടാഗോർ, ക്രിക്കറ്റർ മൻസൂർ അലി ഖാൻ എന്നിവരാണ് മാതാപിതാക്കള്‍. കരിയറിലെ തുടക്ക കാലം സെയ്ഫ് അലി ഖാനെ സംബന്ധിച്ച്‌ അത്ര എളുപ്പമായിരുന്നില്ല. പതിയെയാണ് നടൻ മുൻനിരയിലേക്ക് ഉയരുന്നത്.

രണ്ട് വിവാഹമാണ് സെയ്ഫ് അലി ഖാന്റെ ജീവിതത്തിലുണ്ടായത്.നടി അമൃത സിംഗാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാൻ എന്നീ രണ്ട് മക്കള്‍ ജനിച്ചു. 1991 ല്‍ വിവാഹിതരായ അമൃതയും സെയ്ഫും 2001 ല്‍ വേർപിരിഞ്ഞു. പിന്നീട് വർഷങ്ങള്‍ക്കിപ്പുറമാണ് കരീന കപൂർ സെയ്ഫിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ടഷാൻ എന്ന സിനിമയ്ക്കിടെ അടുത്ത കരീനയും സെയ്ഫും 2012 ല്‍ വിവാഹിരായി. തെെമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് കരീനയ്ക്കും സെയ്ഫിനും പിറന്ന മക്കള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരീനയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സെയ്ഫ് അലി ഖാൻ. ഇപ്പോഴിതാ നടനെക്കുറിച്ചുള്ള പുതിയൊരു അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. സെയ്ഫ് അലി ഖാൻ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതാണ് വാദം. റെഡിറ്റിലാണ് ഇങ്ങെനെയാരു വാദം ആദ്യമായി വന്നത്. സെയ്ഫ് അലി ഖാൻ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്, കടം വാങ്ങിയാണ് ജീവിക്കുന്നത്. പുറത്തേക്ക് കാണുന്ന ആഡംബര ജീവിതമല്ല നടനെന്നാണ് റെഡിറ്റില്‍ വന്ന വാദം. ഇതേക്കുറിച്ച്‌ നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇത് സത്യമാകാനിടയില്ല എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

അതേസമയം ഒരുപക്ഷെ സെയ്ഫിന് സാമ്ബത്തിക പ്രതിസന്ധികള്‍ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും നെറ്റിസണ്‍സ് വാദിക്കുന്നു. അടുത്ത കാലത്തൊന്നും ഹിറ്റ് സിനിമകള്‍ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല. പാരമ്ബര്യമായി കിട്ടിയ സ്വത്തുണ്ടെങ്കിലും ഇതിലെ വലിയൊരു ഭാഗം ചില ആക്ടുകള്‍ പ്രകാരം സർക്കാർ എടുത്തിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം ജീവനാംശമായി കോടികള്‍ സെയ്ഫിന് നല്‍കേണ്ടി വന്നു. ഇത് സമ്ബത്തിലെ വലിയൊരുഭാഗം നഷ്ടപ്പെടുത്തി. ഇതെല്ലാം നടന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമായിരിക്കാമെന്നാണ് വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക