FlashKeralaMoneyNews

സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതോടെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; പിടിച്ച് നിൽക്കാൻ നികുതി കൂട്ടി വീണ്ടും ജനത്തെ കൊള്ളയടിക്കുമോ? മോദിക്ക് മുന്നിൽ മുട്ടുകുത്താതെ പിണറായിക്ക് മുന്നോട്ടു പോകാൻ ആവില്ല?

തിരുവനന്തപുരം: പതിനായിരം കോടി കൂടി കടമെടുക്കാൻ സുപ്രീംകോടതിയില്‍ കേസിനു പോയെങ്കിലും ഫലമില്ലാതായതോടെ, കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാവും. ശമ്ബളത്തിനും പെൻഷനും കൊടുക്കാൻ പോലും പണമില്ലാതെ വലയു‌കയാണ് സംസ്ഥാനം. ഇതിനിടയിലാണ് കടമെടുത്ത് വികസന പ്രവർത്തനങ്ങളടക്കം നടത്താനുള്ള ശ്രമം പാളിയത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു മാസം കടന്നുകിട്ടാൻ 3000 കോടി രൂപ അധികം കണ്ടെത്തേണ്ടിവരും.

കടമെടുക്കാനുള്ള ശ്രമം പാളിയത് ശമ്ബളവിതരണത്തെ അടക്കം ബാധിക്കാനിടയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.ധനപ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപയുടെ കടമെടുക്കലിനുകൂടി കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന കേരളത്തിന്റെ സ്യൂട്ട് ഹർജിയിലെ നിർണായക വിഷയങ്ങള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതോടെയാണ് ഉടനടി കടമെടുക്കാമെന്ന സംസ്ഥാനത്തിന്റെ ആഗ്രഹം പാളിയത്. കേരളത്തിന്റെ അധിക കടമെടുക്കല്‍ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതി ഇടപെടലിലൂടെ 13608 കോടിയുടെ അധിക വായ്പാനുമതി കേന്ദ്രം നല്‍കിയ സാഹചര്യത്തില്‍ ഇനിയും പതിനായിരം കോടി കടമെടുപ്പ് അനുവദിക്കാനാവില്ലെന്ന കേന്ദ്രവാദം കോടതി അംഗീകരിക്കുകയായിരുന്നു.അധിക വായ്പയെടുക്കലിന് അനുമതി നല്‍കിയാല്‍ അടുത്ത സാമ്ബത്തികവർഷത്തില്‍ ആ തുക കുറയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഇത് കേരളത്തിന് ഗുണം ചെയ്യില്ല. ഇപ്പോള്‍ പണം കിട്ടിയാലും അടുത്ത സാമ്ബത്തിക വർഷത്തെ വിഹിതത്തില്‍ കുറച്ചാല്‍ അപ്പോള്‍ കടുത്ത പ്രതിസന്ധിയുണ്ടാവും.

മൊത്ത ആഭ്യന്തരഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് വായ്പയെടുക്കാൻ കഴിയുന്നത് 36000 കോടിയാണ് അങ്ങനെ കിട്ടുന്നത്. രണ്ടു ഘട്ടമായേ ലഭിക്കൂ. ഡിസംബർ വരേയ്ക്കുള്ള വായ്പ ആദ്യമേ വേണമെങ്കില്‍ വാങ്ങാം. സെപ്തംബർ വരെ പിടിച്ചു നില്‍ക്കുന്നത് ഈ വായ്പ കൊണ്ടായിരിക്കും. വിവിധ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം വെട്ടിക്കുറച്ചാല്‍ സ്ഥിതി പരുങ്ങലിലാകും.

സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇങ്ങനെ:11284 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മാസവരുമാനം. പ്രതിമാസ ചെലവിന് 14674 കോടി കണ്ടെത്തേണ്ട സ്ഥിതിയാണിപ്പോള്‍. പ്രതിമാസം ശരാശരി 3390 കോടി വായ്പയെടുത്താലേ ചെലവുകള്‍ കഴിക്കാനാവൂ എന്നതാണ് സ്ഥിതി. വിവിധ മാർഗങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കുകയല്ലാതെ സംസ്ഥാനത്തിന് ഇനി പിടിച്ചുനില്‍ക്കാനാവില്ല.അങ്ങനെ വരുമ്ബോള്‍ സേവന ഫീസുകളും നികുതികളുമെല്ലാം വർദ്ധിപ്പിക്കേണ്ടി വരും. കേന്ദ്രസർക്കാരില്‍ നിന്ന് കൂടുതല്‍ ഗ്രാന്റ് നേടിയെടുക്കാനും ശ്രമമുണ്ടാവണമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക