ഇന്ത്യയിലെ വിവാഹങ്ങള്‍ പലതും പലതരത്തിലാണ്. വിവിധ സംസ്കാരത്തിലുള്ള ആളുകളുടെ വിവാഹത്തിന്റെ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതും ആയിരിക്കും. കുറേ അധികം വിവാഹ ചടങ്ങുകളില്‍ കാലത്തിന് അനുസരിച്ച്‌ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍, ഒരു വിവാഹത്തിനുണ്ടായ വളരെ വ്യത്യസ്തമായ ഒരു ചടങ്ങാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

വീഡിയോയില്‍ ഒരു വരനെ വധുവിന്റെ വീട്ടുകാര്‍ സിഗരറ്റും പാനും നല്‍കി സ്വീകരിക്കുന്നതാണ് കാണുന്നത്. വധുവിന്റെ അമ്മയാണ് വരന് സിഗരറ്റ് നല്‍കുന്നത്. അച്ഛന്‍ അത് കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏതായാലും വരന്‍ സിഗരറ്റ് ചുണ്ടില്‍ വയ്ക്കുന്നുണ്ട് എങ്കിലും അത് വലിക്കുന്നില്ല. തിരികെ അമ്മായിഅച്ഛന് നല്‍കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതായാലും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ വലിയ തരത്തിലുള്ള ചര്‍ച്ചകളും ഈ വീഡിയോയെ തുടര്‍ന്നുണ്ടായി.’പുതിയൊരു വിവാഹ പാരമ്ബര്യത്തിന് സാക്ഷ്യം വഹിച്ചു, അതില്‍ അമ്മായിഅമ്മ മരുമകനെ സ്വീകരിക്കുന്നത് മധുരത്തിനൊപ്പം ബീഡിയും പാനും നല്‍കിയാണ്’ എന്ന് വീഡിയോയ്‍ക്ക് കാപ്ഷന്‍ നല്‍കിയിട്ടുണ്ട്. ജൂഹി കെ പട്ടേല്‍ എന്ന ബ്ലോഗറാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

എന്നാല്‍, ഇതിന്റെ കമന്റുകള്‍ നോക്കിയാല്‍ ഇത് ഒരു പുതിയ ചടങ്ങ് ഒന്നും അല്ല എന്ന് മനസിലാവും. ജൂഹി തന്നെ പിന്നീട് ഒരു കമന്റില്‍ ഇത് പുതിയ ട്രെന്‍ഡ് അല്ല എന്നും ഗുജറാത്തിലെ ചില ഗ്രാമങ്ങളില്‍ തുടര്‍ന്നു പോന്നിരുന്ന ഒരു പഴയ ചടങ്ങ് ആണ് എന്നും വരന്‍ വെറുതെ സിഗരറ്റ് വായില്‍ വയ്ക്കുന്നേ ഉള്ളൂ, വലിക്കുന്നു പോലുമില്ല എന്നും കമന്റ് നല്‍കിയിട്ടുണ്ട്. അതേ സമയം ഒഡീഷയിലും വിവാഹത്തിന് ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടായിരുന്നു എന്നും കമന്റ് വന്നിട്ടുണ്ട്. അതേ സമയം ഇതൊക്കെ വളരെ പഴയ ചടങ്ങുകള്‍ ആണ് എന്നും ഇതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് കമന്റ് നല്‍കിയവരുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക