കൊച്ചി: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി. ഇതുവഴി പരിശോധന കൂടാതെ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്തുവെന്നാണ് ആരോപണം.

ഈ സുരക്ഷാ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് പറയുന്നു. സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് ഒന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍സുല്‍ ജനറല്‍ നടത്തിയ കള്ളക്കടത്താണ് രണ്ടാമത്തേത്. അനധിക്യത ഡോളര്‍ വിദേശത്തേക്ക് കൊണ്ടുപോയതാണ് മൂന്നാമത്തേത്. വിദേശത്തേക്ക് കൊണ്ടുപോയ ഡോളര്‍ സംസ്ഥാനത്തെ ഉന്നത തലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രിമാര്‍ അടക്കമുളളവരുമായി ബന്ധമെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.

മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍, സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടു. മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ കോണ്‍സുലേറ്റുമായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോള്‍ ഓഫീസറോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഗുരുതരമായ ചട്ടലംഘനം സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക