യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി, ശമ്ബള കുടിശ്ശിക, ആഡംബര റിസോര്‍ട്ട് വിവാദം തുടങ്ങിയവ ഒന്ന് കെട്ടടങ്ങിയതോടെ, വീണ്ടും വിവാദത്തിലായിരിക്കുകയാണ് ചിന്ത. ഭക്ഷണം തരാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരോട് ചിന്ത ജെറോം തട്ടിക്കയറിയതാണ് വിവാദമായത്. അട്ടക്കുളങ്ങരയിലെ കുമാര്‍ കഫേയിലായിരുന്നു സംഭവം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസും ഈ സമയത്ത് ചിന്ത ജെറോമിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.

പുതിയ വിവാദം കൂടി ആയതോടെ, സി.പി.എമ്മിന് ചിന്ത തലവേദനയായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വിവാദ വിഷയങ്ങളില്‍ ഇനി മുതല്‍ ചിന്തയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടിലേക്ക് സി.പി.എം നീങ്ങില്ലെന്നാണ് ലഭിക്കുന്ന സൂചന. ആകെ പി.കെ ശ്രീമതി മാത്രമാണ് പാര്‍ട്ടി മുഖങ്ങളില്‍ നിന്നും ചിന്തയെ ചേര്‍ത്തുപിടിച്ച്‌ കൊണ്ട് മുന്നോട്ട് വന്നിട്ടുള്ളത്. മറ്റുള്ളവരെല്ലാം മൗനത്തിലാണ്. ശമ്ബള കുടിശ്ശിക വിവാദത്തില്‍ ചിന്തയെ ‘വളര്‍ന്നു വരുന്ന യുവ നേതാവ്’ എന്ന് വിശേഷിപ്പിച്ച ഇ.പി ജയരാജനെയും മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. മോശം പെരുമാറ്റത്തിന് ചിന്തയെ ആരെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ചിന്തയ്ക്കുമുണ്ടാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണം വൈകിയതിന് ഇത്ര രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് കഫേയിലെ തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ചിന്തയുടെ പെട്ടന്നുള്ള പെരുമാറ്റത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ അന്തംവിട്ടു പോയിരുന്നു. ജീവനക്കാര്‍ക്ക് നേരെയുള്ള ശകാരം കടുത്തതോടെ ഭക്ഷണം നല്‍കുന്നില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതോടെ ചിന്തയ്ക്ക് വീണ്ടും ദേഷ്യം കൂടി. എം.എ ബേബിയും ഭാര്യയും ചിന്തയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നും എപ്പോഴും പാവപ്പെട്ട തൊഴിലാളികള്‍ക്കൊപ്പം എന്ന് 24 മണിക്കൂറും ഘോരം പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ സഖാവ് തന്നെ ഇത്തരത്തില്‍ തൊഴിലാളികളോട് പെരുമാറിയതിന് അമ്ബരപ്പ് അവര്‍ക്കിപ്പോഴുമുണ്ട്.

അതേസമയം, ചിന്ത കുടുംബത്തോടൊപ്പം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്ബത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനും പരാതി നല്‍കിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍, അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായാണ് ഹോട്ടലില്‍ താമസിച്ചതെന്ന വിശദീകരണവിമായി ചിന്തയും രംഗത്തെത്തിയിരുന്നു. അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ച്‌ഡ് ബാത്റൂമില്ലാത്തതിനാല്‍ സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു അതെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെന്‍ഷന്‍ തുകയുമുപയോഗിച്ചാണ് വാടക നല്‍കിയതെന്നും ചിന്ത വ്യക്തമാക്കി. റിസോര്‍ട്ടുകാര്‍ ആവശ്യപ്പെട്ട ഇരുപതിനായിരം രൂപയാണ് നല്‍കിയത്. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകാര്യ വിവരങ്ങള്‍ പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക