ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫ്‌വാന (23) ഇന്നലെയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് അര്‍ഷാദ് അലിയെ അറസ്റ്റ് ചെയ്തു.

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛന്‍ മുജീബ് പറഞ്ഞു. സഫ്‌വാനയുടെ മരണത്തിന് കാരണം ഭര്‍ത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞു പോലും മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂര പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഫ്‌വാനയുടെ പിതാവ് മുജീബ് നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ത്രീധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പോലീസ് അന്വേഷണത്തിന്റെ പരിധിയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ ഭര്‍ത്താവ് കുറ്റാക്കാരനാണെന്ന് കണ്ട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക