ഒരു പെരുമ്ബാമ്ബിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അപകടം പിടിച്ച പണിയാണെന്ന് തോന്നുന്നുണ്ടാകുമല്ലേ? എന്നാല്‍ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഒരു റെസ്റ്റോറന്റില്‍ രണ്ട് സ്ത്രീകള്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ഇവരുടെ മേശപ്പുറത്തായി ഒരു പെരുമ്ബാമ്ബിനെയും നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാനാകും. വിശ്വസിക്കാന്‍ ആകുന്നില്ല അല്ലേ? എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ:

ഇനി ഈ വീഡിയോയുടെ പിന്നിലുള്ള സത്യാവസ്ഥയെ കുറിച്ച്‌ നമുക്കൊന്ന് നോക്കാം. വീഡിയോ നിങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കിയാല്‍ അതൊരു കമ്ബ്യൂട്ടര്‍ ആനിമേഷനോ അല്ലെങ്കില്‍ വിവിധ സോഷ്യല്‍ മീഡിയ ആപ്പുകളിലുള്ള ഫില്‍ട്ടറുകള്‍ ഉപയോഗിച്ചോ ചെയ്തിരിക്കുന്നതാണെന്ന് വ്യക്തമാകും. ഗൂഗിളില്‍ തന്നെ ഇതിനുള്ള ഓപ്ഷനുകളുണ്ട്. ഗൂഗിള്‍ 3ഡി ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയൊക്കെ ഇത്തരത്തില്‍ നമുക്കൊപ്പം മ‍ൃഗങ്ങളെയും ഇഴജന്തുക്കളെയുമൊക്കെ വെയ്ക്കാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ilhanatalay_ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയാണിത്. ഡിസംബര്‍ എട്ടിനാണ് ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഇതുവരെ 74,000ലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ ആളുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക