ബംഗലൂരു നഗരത്തിലെ സ്‌കൂളിലെ 14 വയസുകാരി തന്റെ നാവ് കൊണ്ട് മൂക്കില്‍ ഏറ്റവുമധികം നേരം സ്പര്‍ശിച്ചതിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. 22 മിനിറ്റ് നേരം നാവ് കൊണ്ട് മൂക്കില്‍ തൊട്ടാണ് ദേവശ്രീ അമര തൊകലെ എന്ന പെണ്‍കുട്ടി ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഒന്‍പതാം വയസില്‍ ബാല്യകാല വിനോദമായി തുടങ്ങിയ കാര്യത്തിന് ഇപ്പോള്‍ ദേശീയമായും അന്തര്‍ദേശീയമായും നിരവധി പുരസ്കാരങ്ങള്‍ ദേവശ്രീയെ തേടിയെത്തി.

എട്ട് മിനിറ്റ് നാവ് കൊണ്ട് മൂക്കില്‍ സ്പര്‍ശിച്ചാണ് ദേവശ്രീ ഇന്ത്യയില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. പെണ്‍കുട്ടിയുടെ ഈ നേട്ടം യുണീക്ക് വേള്‍ഡ് റെക്കോര്‍ഡ്സ്, ഗ്ലോബലി യുണീക്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവ അംഗീകരിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ദേവശ്രീക്ക് നാവ് കൊണ്ട് മൂക്കില്‍ തൊടാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘2021 ലെ ക്രിസ്തുമസ് സമയത്ത്, ഞങ്ങള്‍ ഒരു മാളില്‍ പോയി പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു. നെതര്‍ലാന്‍ഡില്‍ നിന്നുള്ള ഒരാള്‍ 14 മിനിറ്റും ഒരു സെക്കന്‍ഡും തന്റെ നാവ് മൂക്കില്‍ സ്പര്‍ശിച്ചതിന് റെക്കോര്‍ഡ് നേടിയതായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്ന് ഞങ്ങള്‍ വായിക്കാനിടയായി. ദേവശ്രീയോട് അത് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ എളുപ്പത്തില്‍ ചെയ്യാമെന്ന് പറഞ്ഞു’, പെണ്‍കുട്ടിയുടെ പിതാവും എയര്‍ വര്‍ക്ക്സ് ഇന്ത്യയുടെ ക്യാബിന്‍ ഇന്റീരിയര്‍ ജിഎമ്മുമായ അമര്‍ ബാജിറാവു തോകലെ പറഞ്ഞു.

‘എനിക്ക് നാവ് കൊണ്ട് അനായാസമായി മൂക്കില്‍ തൊടാന്‍ പറ്റും. പക്ഷെ കുറേ നേരം പിടിച്ച്‌ നില്‍ക്കാന്‍ ആവശ്യമായ പരിശീലനം ഞാന്‍ നടത്തി. ഒരു മാസം വീട്ടില്‍ പ്രാക്ടീസ് ചെയ്തു, ചിലപ്പോള്‍ നാക്ക് വേദനിച്ചു. പക്ഷേ ഞാന്‍ എന്റെ ശ്രമം ഉപേക്ഷിച്ചില്ല. എന്റെ പുതിയ നേട്ടം എന്റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുത്തു. അവരെല്ലാം മതിപ്പുളവാക്കി’, ട്രയംഫ് വേള്‍ഡ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവശ്രീ പറഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് അപേക്ഷിച്ചപ്പോഴേക്കും യുകെയില്‍ നിന്നുള്ള മറ്റൊരാള്‍ 50 മിനിറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 15 വയസിന് താഴെയുള്ള കുട്ടികള്‍ ഒരു മണിക്കൂറിനപ്പുറം ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഇത് വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും പെണ്‍കുട്ടി പറയുന്നു. അതിനാല്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ 18 വയസ് കഴിയാന്‍ കാത്തിരിക്കുകയാണ് ദേവശ്രീ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക