വാര്‍ഷികത്തിനും മറ്റ് പ്രത്യേക ദിനങ്ങളിലും പല കമ്ബനികളും ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഭാരത് പെ സഹ സ്ഥാപകനായ അഷ്‌നീര്‍ ഗ്രോവര്‍ വമ്ബനൊരു ഓഫര്‍ ജീവനക്കാര്‍ക്കായി മുന്നോട്ടുവച്ചിരിക്കുകയാണ്. തന്റെ പുത്തന്‍ സ്‌റ്റാര്‍ട്ടപ് ആയ തേര്‍ഡ് യുണിക്കോണില്‍ അഞ്ച് വര്‍ഷം തികയ്‌ക്കുന്ന ജീവനക്കാര്‍ക്ക് മേഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കുമെന്നാണ് ഗ്രോവറിന്റെ ഓഫര്‍.

തന്റെ പുതിയ സംരംഭത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള‌ളവര്‍ നേരിട്ട് ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ച ഗ്രോവര്‍ ഇത് നൂറ് ശതമാനം സ്വദേശി കമ്ബനിയാണെന്നും അവകാശപ്പെട്ടു. സ്വയം സമ്ബാദിക്കുന്ന മൂലധനമാണ് ഇതിനുള‌ളത്. ജോലി തേടുന്നവര്‍ക്ക് റിക്രൂട്ട്‌മെന്റ് സാദ്ധ്യതയും അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ സ്‌റ്റാര്‍ട്ട്‌അപ്പിനെക്കുറിച്ചുള‌ള സ്‌ളൈ‌ഡ്‌ഷോ പങ്കുവച്ച ഗ്രോവര്‍ 50 അംഗങ്ങളുമായി എങ്ങനെ കമ്ബനിയാരംഭിക്കും എന്നും വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീഴ്‌ചകളും തെറ്റുകളും വ്യക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഗ്രോവറിനോടും അദ്ദേഹത്തിന്റെ ഭാര്യയും ഭാരത് പെ ഹെഡ‌് ഓഫ് കണ്‍ട്രോള്‍സുമായ മാധുരി ജെയിന്‍ ഗ്രോവറിനോടും രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം തേ‌ര്‍ഡ് യുണിക്കോണ്‍ എന്ന സ്‌റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക