യു.എസില്‍ ഫേസ്ബുക്, ട്വിറ്റര്‍ പോലുള്ള കമ്ബനികളില്‍ ജോലി ചെയ്യുക എന്നത് ഇന്ത്യന്‍ യുവാക്കളുടെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം കരിനിഴലില്‍ ആയിരിക്കയാണ് ഇപ്പോള്‍. ട്വിറ്ററിലെ കൂട്ടപ്പിരിച്ചു വിടലിനു പിന്നാലെ ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്ബനിയായ മെറ്റയും ജീവനക്കാരെ പിരിച്ചുവിടുകയാണ്.

ലോകവ്യാപകമായുള്ള 11,000 ജീവനക്കാരെയാണ് ഫേസ്ബുക്ക് പിരിച്ചുവിട്ടത്. അതില്‍ 200 ലേറെ ഇന്ത്യന്‍ ജീവനക്കാരുമുണ്ട്. ഇതില്‍ കൂടുതല്‍ ആളുകളും മികച്ച ശമ്ബളത്തിലുള്ള ജോലി രാജിവെച്ചാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലി നഷ്ടമായവരില്‍ ഒരാളാണ് ഐ.ടി പ്രഫഷനലായ നീലിമ അഗര്‍വാള്‍. ഒരാഴ്ച മുമ്ബ് ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തിയ നീലിമ രണ്ടു ദിവസം മുമ്ബ് മാത്രമാണ് മെറ്റയില്‍ ചേര്‍ന്നത്. ഇതിനായുള്ള വിസ ലഭിക്കാന്‍ വേണ്ടി മാത്രം ഒരുപാട് കടമ്ബ കടക്കേണ്ടി വന്നു. ഹൈദരാബാദിലെ മൈക്രോസോഫ്റ്റിന്റെ ഓഫിസില്‍ രണ്ടുവര്‍ഷം ജോലി ചെയ്തതിനു ശേഷമാണ് നീലിമ വിദേശത്തേക്ക് ജോലിക്ക് ശ്രമിച്ചത്.

മൂന്നുവര്‍ഷം ബംഗളൂരുവിലെ ആമസോണ്‍ ഓഫിസില്‍ ജോലി ചെയ്തതിനു ശേഷമാണ് വിശ്വജീത് ഝാ മെറ്റയിലെത്തിയത്. വിസ ശരിയാകാന്‍ വേണ്ടി തന്നെ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. മൂന്നുദിവസം മുമ്ബാണ് മെറ്റയില്‍ ചേര്‍ന്നത്. പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ വിശ്വജീത് ഝായുമുണ്ട്. പിരിച്ചുവിട്ടപ്പോള്‍ അത്യാവശ്യം നല്ല പാക്കേജ് നല്‍കുമെന്ന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.

16 വര്‍ഷമായി യു.എസില്‍ കഴിയുന്ന രാജു കദാമിന് മറ്റൊരു കഥയാണ് പറയാനുള്ളത്. അദ്ദേഹത്തിന് എച്ച്‌ വണ്‍ ബി വിസയുണ്ട്. 16 വര്‍ഷത്തിനിടക്ക് ഒരു വര്‍ഷം പോലും തൊഴില്‍ നഷ്ടം നേരിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മക്കള്‍ക്ക് രണ്ടുപേര്‍ക്കും യു.എസ് പൗരത്വമുണ്ട്. ഇപ്പോള്‍ മെറ്റയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇ-മെയില്‍ ലഭിച്ചതിന്റെ ആഘാതത്തിലാണ് ഇദ്ദേഹം. തന്റെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക