നഷ്ടത്തിലായ കമ്ബനിയെ ലാഭത്തിലാക്കാനായി അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്ബനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ ബൈജൂസ് പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അനാവശ്യമായ വിഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് വ്യക്തമാക്കി.

2023 മാര്‍ച്ചിനുള്ളില്‍ കമ്ബനിയെ ലാഭത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ബൈജൂസ് മുന്നോട്ട് പോകുന്നത്. 2020- 21 കാലയളവില്‍ ബൈജൂസിന് 4,588 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.2019- 20നേക്കാള്‍ 232 കോടിയുടെ നഷ്ടമാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക